ആലപ്പുഴ: തീരദേശ മേഖലകളില്‍ നടക്കുന്ന രാഷ്ട്ര വിധ്വംസക പ്രവര്‍ത്തനത്തെ തടയുന്നതിനും തൊഴിലാളികളെ ദേസീയ ചിന്താധാരയിലേക്ക് നയിച്ച് പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളി സംഘത്തിന്റെ(ബിഎംഎസ്) പ്രവര്‍ത്തനം ജില്ലയില്‍ ഊര്‍ജ്ജിതമാക്കി. വാര്‍ഷിക സമ്മേളനം 13ന് രാവിലെ 10ന് അമ്പലപ്പുഴ ടൗണ്‍ഹാളില്‍ നടത്തും. സംസ്ഥാന പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.സി. കാര്ത്തികേയന് അദ്ധ്യക്ഷത വഹിക്കും. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്, ജില്ലാഖജാന്ജി ബിനീഷ് ബോയ്, അമ്പലപ്പുഴ മേഖലാ സെക്രട്ടറി യശോധരന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: