കണ്ണൂര്‍: ശ്രീ നിത്യാനന്ദ ആയുര്‍വേദ സംരക്ഷണ സമിതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വയോജന സംഗമം നടത്തും. മേലേ ചൊവ്വ സ്നേഹജ്യോതി മന്ദിര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് കെ.ജയദേവ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ നൂറ് വയോജനങ്ങള്‍ക്ക് സൗജന്യ ആയുര്‍വേദ ഔഷധക്കിറ്റുകള്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: