ന്യൂദല്‍ഹി: ഇ. അഹമ്മദ് എംപിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിക്കും ദല്‍ഹി പോലീസിനും ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസയച്ചു.
രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ സൂപ്രണ്ട്, ദല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് നോട്ടീസ്. മുസ്ലിംലീഗാണ് പരാതി നല്‍കിയത്. ലീഗ് എംഎല്‍എമാരായ പാറക്കല്‍ അബ്ദുള്ള, പി.കെ ബഷീര്‍ എന്നിവരാണ് പരാതിക്കാര്‍. കേന്ദ്രസര്‍ക്കാരിനെയും പോലീസിനെയും കുറ്റക്കാരായി ആരോപിച്ചാണ് പരാതി. എന്നാല്‍ ആശുപത്രി അധികൃതരോടും പോലീസിനോടും സംഭവത്തെപ്പറ്റി നാലാഴ്ചയ്ക്കകം വിശദീകരണം നല്കാന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
ഇ. അഹമ്മദ് കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയായി, മുതിര്‍ന്ന പാര്‍ലമെന്റേറിയനായ അഹമ്മദിന് അര്‍ഹിക്കുന്ന ആദരവ് ലഭിച്ചില്ല, മരണവിവരം കേന്ദ്രസര്‍ക്കാരും ആശുപത്രി അധികൃതരും മണിക്കൂറുകളോളം മറച്ചുവെച്ചു തുടങ്ങിയ പരാതികളാണ് എംഎല്‍എമാര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: