ചെറുപുഴ: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ചെറുപുഴയില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സത്യപാലന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.രാഘവന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ജോസഫ് വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി യു.ഉണ്ണികൃഷ്ണന്, റംലത്ത് മലപ്പുറം, സി.വി.തമ്പാന്, സി.പി.കുഞ്ഞിക്കണ്ണന്, അനീഷ് തോമസ്, എം.വി.ശശി. കെ.സി.രാജന് തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ.പ്രകാശന് സ്വാഗതവും എം.കെ.ജോസഫ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ ടി.രാഘവന് അധ്യക്ഷത വഹിച്ചു. പി.കെ.പ്രകാശന്, ജോസഫ് വര്‍ഗ്ഗീസ്, ചന്ദ്രബാബു, ജോയി എടക്കോം, കെ.മൊയ്തീന്, ഷിജോ എബ്രഹാം, മയ്യല് നാരായണന്, രമണിയമ്മ, തങ്കമണി തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി.കെ.പ്രകാശ്-പ്രസിഡണ്ട്, ജോയി എടക്കോം-വൈസ് പ്രസിഡണ്ട്, ടി.രാഘവന്-സെക്രട്ടറി, കെ.കെ.ജോസഫ്-ജോയന്റ് സെക്രട്ടറി, പി.വി.ഗോപാലന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: