പയ്യന്നൂര്‍: കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഏഴാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി മാതമംഗലം രാഗലയം കലാക്ഷേത്രം സ്മൃതിസംഗമം സംഘടിപ്പിച്ചു. എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സത്യഭാമ ഉല്‍ഘാടനം ചെയ്തു. ഗിരീഷ് പുത്തഞ്ചേരി അവാര്‍ഡ് ജേതാവ് രാമകൃഷ്ണന് കണ്ണോം പുത്തഞ്ചേരി സ്മൃതി ഭാഷണം നടത്തി.. കലാക്ഷേത്രം ഡയരക്ടര്‍ രമേശന് പെരിന്തട്ട അദ്ധ്യക്ഷത വഹിച്ചു. നാരായണന് വാഴക്കോട്, പി.വി.ഗണേശന്, കെ.കമലാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.വി.മേഘ സ്വാഗതവും തുഷാര ഭാസ്കരന് നന്ദിയും പറഞ്ഞു. സി.വി.ദര്‍ശന, സൗപര്‍ണ്ണിക, എസ്.വി.ദയ, സേതു തുടങ്ങിയവര്‍ പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: