തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ റസിഡന്‍സ് അസോസിയേഷന്റെയും ജലീല്‍ ഗുരുക്കളുടെ പികെഎം ആയുര്‍വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ തൃച്ചംബരത്ത് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. പി.ഗംഗാധരന് അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് സി.ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. രജനി രമാനന്ദ്, ദീപ രഞ്ചിത്ത്, കെ.വി.ഗായത്രി, കെ.വത്സരാജന്‍, സുനിത ഉണ്ണികൃഷ്ണന്, പി.വി.രമേശന് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.താജിര്‍ ഗുരുക്കളുടെ നേതൃത്വത്തിലുള്ള സംഘം രോഗികളെ പരിശോധിച്ച് മരുന്നു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: