മനില: ഫിലിപ്പൈന്‍സിലെ സുരിഗാവോ നഗരത്തിലുണ്ടായ ഭൂചലനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. 90ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദക്ഷിണ ദ്വീപായ മിന്‍ഡാനോയില്‍ ആണ് സുരിഗാവോ.
റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാത്രിയിലാണുണ്ടായത്. നൂറ് കണക്കിന് പേര് വീട് വിട്ടുപോയിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വിമാനത്താവളത്തിനും കേടുപാടുകളുണ്ടായി. വൈദ്യുതി ബന്ധവും താറുമാറായി. സിരിഗാവോ നഗരത്തിന് 11 കിലോമീറ്റര്‍ അടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
നൂറിലേറെ തുടര്‍ ചലനങ്ങളും ഉണ്ടായതായി ഫിലിപ്പൈന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സീസ്മോളജി ആന്‍ഡ് വോള്‍ക്കാനോളജി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: