ബാലസോര്‍: ശത്രുരാജ്യങ്ങളില്‍ നിന്നുളള മിസൈലുകളെ ഭൂമിയുടെ അന്തരീക്ഷത്തിന് 50 കിലോമീറ്റര്‍ മുകളില്‍ വച്ച് തകര്‍ക്കാന്‍ കഴിയുന്ന ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
ഒഡീഷാ തീരത്തെ അബുദുള്‍ കലാം ഐലന്റില്‍ നിന്ന് ഇന്നലെ രാവിലെ 7.45 നാണ് പരീക്ഷണം നടത്തിയത്. ബംഗാള്‍ ഉള്‍ക്കടലിലെ കപ്പലില്‍ നിന്ന് തൊടുത്തു വിട്ട മിസൈലിനെ റഡാറിലൂടെ കണ്ടെത്തി ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ നശിപ്പിച്ചു.
ഈ മിസൈല്‍ ഇന്ത്യന്‍ പ്രതിരോധസേനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്പ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ) അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: