ഈസ്റ്റ് കുറ്റിച്ചിറ കുടിവെള്ള പദ്ധതി: സമഗ്രാന്വേക്ഷണം വേണമെന്ന് ബിജെപി

Saturday 11 February 2017 9:27 pm IST

ചാലക്കുടി:ഈസ്റ്റ് കുറ്റിച്ചിറ കുടിവെള്ള പദ്ധതിയെ കുറിച്ച് സമഗ്ര അന്വേക്ഷണം നടത്തണമെന്ന് ബിജെപി കോടശ്ശേരി പഞ്ചായത്ത് സമിതിയാവശ്യപ്പെട്ടു.2010 ല്‍ 13 ലക്ഷം രൂപ ചിലവിലാണ് പട്ടികജാതി കോളനിയിലെ കുടിവെള്ളത്തിന് പരിഹാരം കാണുവാനായി പദ്ധതിയാരംഭിച്ചത്.ഇവിടുത്തെ പഞ്ചായത്ത് കിണറില്‍ നിന്നാണ് വെള്ളം പമ്പ് ചെയ്തിരുന്നത്.എന്നാല്‍ ആവശ്യക്കാര്‍ക്ക് മതിയായ തോതില്‍ വെള്ളം ലഭിക്കാതെ വന്നപ്പോള്‍ 2013ല്‍ ഹില്‍ ഏരിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം കൂടി അനുവദിച്ചു. എന്നാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ മോട്ടോര്‍ തകരാറിലയത്തോടെ വെള്ളത്തിന്റെ വിതരണം തടസപ്പെട്ടു.ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ മോട്ടോര്‍ ഗുണമേന്‍മ കുറഞ്ഞതാണെന്ന് .പരിശോധനയില്‍ കണ്ടെത്തിയിരുന്നു.പുതിയ മോട്ടോര്‍ വാങ്ങിയാല്‍ മാത്രമെ കുടിവെള്ളം വിതരണം ആരംഭിക്കുവാന്‍ കഴിയുകയുള്ളു.ഗുണമേന്‍മ കുറഞ്ഞ മോട്ടോര്‍ ഉപയോഗിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും പരാതിയുണ്ട്.പുതിയ മോട്ടോര്‍ വാങ്ങി പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് വെള്ളം ലഭിക്കുവാന്‍ അവസരമൊരുക്കണമെന്ന് ബിജെപി യോഗം ആവശ്യപ്പെട്ടു.പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.ഡി.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.വി.പി.രവി,എന്‍.എസ്.ബിജു,പി.ജി.ബിജു,പി.ബി.ബിനു,കെ.എസ്.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.