മുഹമ്മ: പൊതുതോട് നികത്തി റോഡ് നിര്‍മ്മിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ തഹസില്‍ദാര്‍ ചേര്‍ത്തല ഡി വൈ എസ് പിയ്ക്ക് നിര്‍ദേശം നല്കി. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലാണ് പൊതുതോട് നികത്തി റോഡ് നിര്‍മ്മിച്ചത്.
പഞ്ചായത്തിലെ എല്‍ ഡി എഫ് യൂഡി എഫ് അംഗങ്ങള്‍ രാവിലെ അമ്പലപ്പുഴ താലൂക്ക് ഓഫീസിലെത്തി അസിസ്റ്റന്റ് തഹസില്‍ദാരുടെ മുറിയില്‍ കുത്തിയരുന്നതിനെ തുടര്‍ന്ന് എ ഡി എം സ്ഥലത്തെത്തി ചര്‍ച്ച നടത്തുകയും കേസെടുക്കണമെന്ന് ഡി വൈ എസ് പിയ്ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് പൊതുതോട് നികത്തി റോഡ് നിര്‍മ്മിച്ചത് എസ് ഡി പി ഐക്കാരാണ്.
മണ്ണഞ്ചേരി പൊലീസ് പഞ്ചായത്ത് അധികൃതരെയും എസ് ഡി പി ഐക്കാരെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും തോട് നികത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് അധികൃതര്‍ യോഗം ബഹിഷ്ക്കരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തഹസില്‍ദാരുടെ മുറിയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.
കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വ്വ കക്ഷിയോഗം പൊതു തോട് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ പിന്തുണ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിഗോപിനാഥിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. തോടിന്റെ സ്വാഭാവികത നിലനിര്‍ത്തുകയും യാത്രാക്ലേശം പരിഹരിക്കാന്‍ റോഡ് നിര്‍മ്മിക്കുകയും വേണമെന്ന തീരുമാനമാണ് സര്‍വ്വകക്ഷിയോഗം എടുത്തത്. പ്രദേശത്തെ ജനങ്ങള്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാന്‍ തിങ്കളാഴ്ച വൈകിട്ട് 4ന് സംയുക്ത സര്‍വ്വ കക്ഷിയോഗത്തിന്റെ നേതൃത്വത്തില്‍ വിശദീകരണ യോഗം നടത്തും. സ്വകാര്യ ആശുപത്രിയില്‍
നിന്ന് പൊതുതോടിലേയ്ക്ക് വെച്ചിട്ടുള്ള മാലിന്യ കുഴല്‍ നീക്കം ചെയ്യാന്‍ സര്‍വ്വ കക്ഷി#ുയോഗത്തില് തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: