ജിഷ്ണു കൊലപാതകം: അന്വേഷിക്കാന്‍ എസ്പിയുടെ പ്രത്യേക സംഘം

Saturday 11 February 2017 9:39 pm IST

ഹരിപ്പാട്: ഊട്ടുപറമ്പില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ കൊലപ്പെടുത്തിയ ജിഷ്ണുവിന്റെ കൊലപാതകികളെ കണ്ടെത്തുന്നതിനായി ആലപ്പുഴ ജില്ല പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സംഘത്തെ നിയമിച്ചു. മുഖംമൂടി ധരിച്ച് പട്ടാപ്പകല്‍ കൊല നടത്തിയ ഒന്‍പതംഗ സംഘത്തെ കണ്ടെത്താന്‍ പോലീസിന് ഇതുവരെയും കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. എന്നാല്‍ കന്നുകാലിപ്പാലം ഭാഗങ്ങളില്‍ നിന്നും കൊട്ടേഷന്‍ സംഘങ്ങളില്‍പ്പെട്ട ചിലരെ വെള്ളിയാഴ്ച രാത്രിയില്‍ പോലീസ് പിടികൂടിയതായും സൂചനയുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. രണ്ട് ദിവസിയ്ക്കകം പ്രതികളെ കുടുക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ നിഗമനം. ഹരിപ്പാട് സിഐയ്ക്ക് സസ്‌പെന്‍ഷന്‍ ആലപ്പുഴ: കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തില്‍ ഹരിപ്പാട് സിഐ ബിനു ശ്രീധരനെ സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിന് ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശപ്രകാരമാണ് നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.