തിരുവനന്തപുരം: റവലൂഷണറി മാര്‍ക്കിസിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) നേതാക്കള്‍ പ്രതിപക്ഷ നേതാവ് വിഎസ് അചുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. വിഎസിന്റെ ഔദ്യോഗിക വസതിയില്‍ രവിലെ 9 മണിക്ക് മുന്‍പായിരുന്നു കൂടിക്കാഴ്ച.
ആര്‍എംപി നേതാക്കളായ എന്‍. വേണു, പി. കുമാരന്‍കുട്ടി, കെ.എസ്. ഹരിഹരന് തുടങ്ങിയവരാണ് വിഎസിനെ കണ്ടത്. ചര്‍ച്ചയ്ക്കു ശേഷം വിഎസോ ആര്‍എംപി നേതാക്കളോ മാധ്യമങ്ങളെ കണ്ടിട്ടില്ല. ഇന്നലെയാണ് ആര്‍എംപി നേതാക്കള്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്തിയത്.
ആര്‍എംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം ഔദ്യോഗിക നേതൃത്വത്തിനെതിരെ പരസ്യമായി വിഎസ് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: