തിരുവനന്തപുരം: വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റും വഞ്ചിപൂവര്‍ ഫണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രപ്രദര്‍ശനം ജിജ്ഞാസ 2017 അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനവും പ്രദര്‍ശനവും ഇന്ന് സമാപിക്കും.
രണ്ട് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. സി നായര്‍ ഉദ്ഘാടനം ചെയ്യും. കേരള സര്‍ക്കാര്‍ മുന്‍ ഡിഎഎംഇ ഡോ. പി. ശങ്കരന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസി, എബിവിപി ഓള് ഇന്ത്യ ജോയിന്റ് സെക്രട്ടറി ജി. ലക്ഷ്മണ് എന്നിവര്‍ പങ്കെടുക്കും. മികച്ച പ്രബന്ധം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്കാരങ്ങളും മികച്ച ആയുര്‍വേദ കോളേജ്, മികച്ച അധ്യാപകന്, മികച്ച ആയുര്‍വേദ മാധ്യമപ്രവര്ത്തകന് എന്നിവര്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.
ആറ് ദിവസമായി പൂജപ്പുര സരസ്വതി മണ്ഡപം ഗ്രൗണ്ടില്‍ നടന്ന ആയുര്‍വേദ- ആരോഗ്യ-ശാസ്ത്ര പ്രദര്‍ശനത്തിലും അന്താരാഷ്ട്ര സമ്മേളനത്തിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഭാരതവര്‍ഷത്തിലെ വിവിധ ആയുര്‍വേദ പരമ്പരകളുടെ കേന്ദ്രീകരണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്ട്ര സമ്മേളനവും സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: