കഞ്ചാവുമായി വിദ്യാര്‍ത്ഥികളടക്കം നാലുപേര്‍ പിടിയില്‍

Saturday 11 February 2017 9:55 pm IST

ബോഡിമെട്ട്:  എക്‌സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാലുപേര്‍ പിടിയില്‍. ഇന്നലെ രാവി ലെയാണ് ഒരേ സംഘത്തില്‍പ്പെട്ട നാലുപേരെ എക്‌സൈസ് പിടികൂടുന്നത്. ആദ്യ കേസില്‍ കോട്ടയം മീനച്ചില്‍ കിടങ്ങൂര്‍ കപ്പപറമ്പില്‍ അരുണ്‍കുമാര്‍ (18), കൂരോപട ലാക്കാട്ടൂര്‍ വേണ്ടാനത്ത് ശ്രീനാഥ് (18) എന്നിവരാണ് പിടിയിലായത്. രാവിലെ 9.25 ഓടെയായിരുന്നു അറസ്റ്റ്. ഇരുവരുടെയും അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രണ്ടാമത്തെ കേസില്‍ ഏറ്റുമാനൂര്‍ കണ്ണംകുന്നേല്‍ അരവിന്ദ് രാജു (18), മീനച്ചില്‍ കിടങ്ങൂര്‍ അമല്‍ബിജു (19) എന്നിവരാണ് പിടിയിലായത്. ഇന്നലെ 10.25 ഓടെയായിരുന്നു അറസ്റ്റ്. തോള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അരുണ്‍കുമാര്‍, അരവിന്ദ് രാജു, അമല്‍ബിജു എന്നിവര്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥികളാണ്. കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങിയ ശേഷം രണ്ട് സംഘമായി തിരിഞ്ഞ് കടത്താന്‍ ശ്രമിക്കുകയായിരുന്നു. ബോഡിമെട്ട് ചെക്ക് പോസ്റ്റിന് സമീപം കെ കഎസ്ആര്‍ടിസിയില്‍ എത്തി ഇറങ്ങിയ ശേഷം നടന്ന് ക്രോസ് ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. ഇതിന് മുമ്പും നാലുപേര്‍ക്കുമെതിരെ കുമളി ചെക്ക്‌പോസ്റ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കായുമാണ് കടത്ത് എന്നാണ് പ്രതികള്‍ പറയുന്നത്. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സംഘവും ബോഡിമെട്ട് എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേസ് പിടിക്കുന്നത്. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍  ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ എസ്, ഉദ്യോഗസ്ഥരായ ജലീല്‍, ബാലന്‍ കെ ആര്‍, ശശികുമാര്‍, ദിപുകുമാര്‍, സജിത്, ഷനോജ്, രതീഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ബോഡിമെട്ട്:  എക്‌സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാലുപേര്‍ പിടിയില്‍. ഇന്നലെ രാവിലെയാണ് ഒരേ സംഘത്തില്‍പ്പെട്ട നാലുപേരെ എഎ ക്‌സൈസ് പിടികൂടുന്നത്. ആദ്യ കേസില്‍ കോട്ടയം മീനച്ചില്‍ കിടങ്ങൂര്‍ കപ്പപറമ്പില്‍ അരുണ്‍കുമാര്‍ (18), കൂരോപട ലാക്കാട്ടൂര്‍ വേണ്ടാനത്ത് ശ്രീനാഥ് (18) എന്നിവരാണ് പിടിയിലായത്. രാവിലെ 9.25 ഓടെയായിരുന്നു അറസ്റ്റ്. ഇരുവരുടെയും അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രണ്ടാമത്തെ കേസില്‍ ഏറ്റുമാനൂര്‍ കണ്ണംകുന്നേല്‍ അരവിന്ദ് രാജു (18), മീനച്ചില്‍ കിടങ്ങൂര്‍ അമല്‍ബിജു (19) എന്നിവരാണ് പിടിയിലായത്. ഇന്നലെ 10.25 ഓടെയായിരുന്നു അറസ്റ്റ്. തോള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അരുണ്‍കുമാര്‍, അരവിന്ദ് രാജു, അമല്‍ബിജു എന്നിവര്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥികളാണ്. കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങിയ ശേഷം രണ്ട് സംഘമായി തിരിഞ്ഞ് കടത്താന്‍ ശ്രമിക്കുകയായിരുന്നുു . ബോഡിമെട്ട് ചെക്ക് പോസ്റ്റിന് സമീപം കെഎസ്ആര്‍ടിസിയില്‍ എത്തി ഇറങ്ങിയ ശേഷം നടന്ന് ക്രോസ് ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. ഇതിന് മുമ്പും നാലുപേര്‍ക്കുമെതിരെ കുമളി ചെക്ക്‌പോസ്റ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കായുമാണ് കടത്ത് എന്നാണ് പ്രതികള്‍ പറയുന്നത്. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സംഘവും ബോഡിമെട്ട് എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേസ് പിടിക്കുന്നത്. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍  ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ എസ്, ഉദ്യോഗസ്ഥരായ ജലീല്‍, ബാലന്‍ കെ ആര്‍, ശശികുമാര്‍, ദിപുകുമാര്‍, സജിത്, ഷനോജ്, രതീഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.