വിദ്യാഭ്യാസ പ്രദര്‍ശനം

Saturday 11 February 2017 9:57 pm IST

കല്‍പ്പറ്റ:കെ.എസ്.ടി.എ 26-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ:ഇ.എം ശങ്കരന്‍ മാസ്റ്റര്‍ നഗരിയില്‍ ഒരുക്കിയ വിദ്യാഭ്യാസ പ്രദര്‍ശനം ദൃഷ്ടി 2017 ശ്രദ്ധേയമായി. വിദ്യാഭ്യാസം, ചരിത്രം, വര്‍ത്തമാനം, പ്രകൃതിയുടെ ദൃശ്യ ചാരുത ഗോത്ര വര്‍ഗ്ഗ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ എന്നിവ സമന്വയിപ്പിച്ച പ്രദര്‍ശന നഗരിയിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. വിദ്യാഭ്യാസ ചരിത്രം നാള്‍ വഴികളിലൂടെ ഓര്‍ത്തെടുക്കാനും ചരിത്രത്തെ വര്‍ത്തമാനവുമായി ചേര്‍ത്തുവായിക്കാനും കഴിയും വിധം കാലഘട്ട ക്രമത്തിലാണ് പ്രദര്‍ശനം ചിട്ടപ്പെടുത്തിയത്. ഗൗരവമായ വായനയും ചിന്തയും സമന്വയിപ്പിക്കാന്‍ പ്രദര്‍ശനത്തിനു കഴിഞ്ഞെന്ന് സന്ദര്‍ശക ഡയറിയിലെ കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തി. ശ്രീനാരായണഗുരു, അയ്യങ്കാളി, ഇ.എം.എസ് തുടങ്ങിയ വിദ്യാഭ്യാസ ചിന്തകര്‍ പ്രദര്‍ശനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.