അരുവിപ്പുറം പ്രതിഷ്ഠാവാര്‍ഷികവും മഹാശിവരാത്രിയും

Saturday 11 February 2017 10:03 pm IST

തിരുവനന്തപുരം: പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന 129-ാമത് അരുവിപ്പുറം പ്രതിഷ്ഠാവാര്‍ഷികവും മഹാശിവരാത്രി മഹോത്സവവും 15 മുതല്‍ 24 വരെ മഠത്തില്‍ നടക്കും. മഹോത്സവത്തില്‍ രാഷ്ട്രീയ സാംസ്‌കാരിക ആത്മീയ രംഗത്തുള്ളവര്‍ പങ്കെടുക്കും. 15ന് രാവിലെ 4ന് അഭിഷേകം. 4.30ന് ശാന്തിഹവനം, 5ന് ഗുരുപൂജ, 5.15ന് പ്രഭാതപൂജ, 8മുതല്‍ 4വരെ അഖണ്ഡശാന്തിഹോമം, 11.30ന് ഗുരുപൂജ, അന്നദാനം, 4ന് പതാക സ്വീകരണം, വൈകിട്ട് 6ന് കൊടിമരപൂജ, 6.15ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് തൃക്കൊടിയേറ്റും, 6.30ന് കാഴ്ചശ്രീബലി, 7ന് പ്രതിഷ്ഠാവാര്‍ഷിക ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 16ന് രാവിലെ 8ന് ശിവപുരാണ പാരായണം, 11.30ന് ഗുരുപൂജ, അന്നദാനം, വൈകിട്ട് 4ന് ശിവഗിരി കലാപരിപാടികളുടെ ഉദ്ഘാടനവും അരുവിപ്പുറം സെന്‍ട്രല്‍ സ്‌കൂള്‍ വാര്‍ഷികവും. മെയര്‍ വി.കെ. പ്രശാന്ത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. രാത്രി 7.30ന് അരുവിപ്പുറം സെട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടിയായ ശലഭം 2017. കലാപരിപാടിയുടെ ഉദ്ഘാടനം കേരളാ ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍വ്വഹിക്കും. 17ന് വൈകിട്ട് 7ന് വിദ്യാഭ്യസ സമ്മേളനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം മുന്‍ ഖജാന്‍ജി വിശാലാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, വി.എസ്. ശിവകുമാര്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 18ന് വൈകിട്ട് 7ന് സംഗീത സദസ്സ്. 9ന് 1ന് ക്വിസ്സ് മത്സരം, വൈകിട്ട് 4ന് സത്‌സംഗം, 7ന് സംഘടന കൊണ്ടുള്ള ലക്ഷ്യം എന്ന വിഷയത്തില്‍ സമ്മേളനം. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാല്‍ എംഎല്‍എ മുഖ്യാതിഥിയിയായിരിക്കും. രാത്രി 9ന് ക്ലാസിക്കല്‍ ഡാന്‍സ്. 19ന് വൈകിട്ട് 7ന് സ്ത്രീ വ്യക്തിത്വം ഗുരുവിന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ വനിതാ സമ്മേളനം. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ റോസകുട്ടി ടീച്ചര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 20ന് വൈകിട്ട് 7.30ന് ഗുരുദേവ കൃതികളുടെ ആലാപനവും നൃത്തസംഗീതാവിഷ്‌ക്കാരവും. 21ന് രാവിലെ 10ന് പാരായണ മത്സരം, വൈകിട്ട് 7ന് ശുചിത്വം ഗുരുവിന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ സമ്മേളനം. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, പിആര്‍ഡി ഡയറക്ടര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 21ന് രാവിലെ 8 മുതല്‍ 4 വരെ അഖണ്ഡശാന്തിഹോമം, ഉച്ചയ്ക്ക് 11.30ന് ഗുരുപൂജ, തുടര്‍ന്ന് അന്നദാനം, 7.30ന് കഥാപ്രസംഗം. പത്താം ഉത്സവദിവസമായ ശിവരാത്രി ദിനത്തില്‍ 6.30ന് കാവടി അഭിഷേകം, 9ന് മഹാമൃത്യുഞ്ജയഹോമം, 10.30ന് സത് സംഗം, വൈകിട്ട് 6.30ന് മഹാശിവരാത്രി സമ്മേളനം. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍, മുകേഷ് എംഎല്‍എ, ചലച്ചിത്ര നടന്‍ ജഗദീഷ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. രാത്രി 9ന് എഴുന്നെള്ളത്. 10.30ന് ഭക്തിഗാനമേള, ഒന്നു മുതല്‍ ആയിരം കുടം അഭിഷേകം. 25ന് രാവിലെ 4ന് നടക്കുന്ന ആറാട്ട് എഴുെന്നള്ളിപ്പോടെ ഉത്സവം സമാപിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.