തിരുവനന്തപുരം : സംസ്ഥാത്തെ എല്ലാ പഞ്ചായത്തുകളിലും അതിവൈദഗ്ധ്യം നേടിയിട്ടുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി കാര്‍ഷിക കര്‍മ്മസേനകള്‍ രൂപീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കുടപ്പനക്കുന്ന് കൃഷിഭവന്റെ കീഴിലുള്ള കാര്‍ഷിക കര്‍മ്മസേനയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക സര്‍വ്വകലാശാലയുമായി കരാര്‍ രൂപീകരിച്ചു. കര്‍മ്മസേനയ്ക്ക് വേണ്ട പരിശീലനവും സാങ്കേതിക വിദ്യയും കരസ്ഥമാക്കും. കുടപ്പനക്കുന്ന് കാര്‍ഷിക കര്‍മ്മസേനയെ മാതൃകയാക്കി എല്ലാ കര്‍മ്മസേനകള്‍ക്കും പൊതുനയം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂര്‍ പി. ബാബു ആധ്യക്ഷ്യത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കാര്‍ഷികോത്പ്പാദന കമ്മീഷണര്‍ ഡോ. രാജു നാരായണസ്വാമി, കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍, കൃഷി ഓഫീസര്‍ സി.എല്‍. മിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: