തിരുവനന്തപുരം: ശ്രീശാന്തിന്റെ ബാഗ് മോഷ്ടിച്ചയാള്‍ പോലീസ് പിടിയില്‍. നിയമസഭ തിരഞ്ഞെടുപ്പ് പ്രാരണവേളയിലാണ് ശ്രീയുടെ ബാഗ് മോഷണം പോയത്. തൂത്തുക്കുടി കോവില്‍പ്പെട്ടി അണ്ണൈ തെരേസ്സാ നഗറിലെ എയര്‍സെല്‍ ടവര്‍ സ്ട്രീറ്റില്‍ നിന്നും കൊല്ലം തെന്മല ആര്യങ്കാവില്‍ താമസിക്കുന്ന ഡാര്ലിന് ഡെന്നിസ്സണ് (20)ആണ് പിടിയിലായത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീശാന്തിന്റെ ലാപ് ടോപ്പ് അടങ്ങിയ ബാഗാണ് പ്രതി കൈക്കലാക്കി കടന്നത്. പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ശ്രീശാന്തിന്റെ ലാപ് ടോപ്പ് ഓണ്‍ലൈന്‍ വഴി വാങ്ങിയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് ഇക്കാര്യം മുഖവിലക്കെടുത്തിട്ടില്ല. ഇയാളോടൊപ്പമുള്ള ആരെങ്കിലുമാകാം ലാപ്ടോപ്പ് മോഷ്ടിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോര്‍ട്ട് സിഐ വി. റജികുമാര്‍ എഎസ്ഐ ഫ്രാന്‍സോ, സിപിഒ ശ്രീകുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: