കോട്ടയം: കൊപ്രത്ത് ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍കര്‍മ്മം ജോസ്.കെ.മാണി എം.പി.നിര്‍വ്വഹിച്ചു.
പി.കെ.തങ്കച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.എന്‍.ഹരികുമാര്‍, ബി.രാധാകൃഷ്ണമേനോന്, പി.എസ്.ഗോപിനാഥന് നായര്‍, സന്തോഷ് കണ്ടംചിറ, മാത്യു ഐക്കര, കെ.എന്‍.മുരളീധരന്, കെ.ബി.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. കാറോട്ട മത്സരവിജയി പ്രേം ശാന്താഭവനം, സംസ്ഥാന ബാസ്ക്കറ്റ് ബോള്‍ ടീം അംഗം അക്സാ തങ്കം സാജന് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോസ് പള്ളിക്കുന്നേല്‍, കൗണ്‍സിലര്‍മാരായ ജോജി കുറത്തിയാടന്‍, ലീലാമ്മ തോമസ്, അനുഷ് കൃഷ്ണ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: