ആഭ്യന്തര മന്ത്രി കണ്ണൂര്‍ ജയില്‍ സന്ദര്‍ശിച്ചു

Monday 21 May 2012 3:48 pm IST

കണ്ണൂര്‍: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ലോക്ക് സന്ദര്‍ശിച്ചു. ബ്ലോക്കില്‍ സിപിഎം തടവുകാര്‍ ഉപയോഗിക്കുന്ന പ്രത്യേക സ്ഥലവും കണ്ടു. എകെജി അടക്കമുള്ള നേതാക്കളുടെയും രക്തസാക്ഷികളുടെയും ചിത്രങ്ങള്‍ വച്ചിരിക്കുന്ന ഭാഗമാണിത്. എട്ടാം ബ്ലോക്കില്‍ ക്യാമറ സ്ഥാപിക്കാത്തതില്‍ ജയില്‍ ഉദ്യോഗസ്ഥരെ മന്ത്രി ശാസിച്ചു. ഇന്‍റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാറും ആഭ്യന്തര മന്ത്രിയെ അനുഗമിച്ചു. ജയിലില്‍ പതിച്ചിട്ടുള്ള ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയെടുക്കുമെന്നു പിന്നീടു മാധ്യമപ്രവര്‍ത്തകരോടു തിരുവഞ്ചൂര്‍ പറഞ്ഞു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.