കങ്ങഴ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം

Saturday 11 February 2017 10:57 pm IST

കറുകച്ചാല്‍: കങ്ങഴ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനു 21 ന് കൊടിയേറി 28 ന് ആറാട്ടോടെ സമാപിക്കും 21 ന് വൈകിട്ട് 7.45 ന് പറമ്പൂരില്ലത്ത് വിക്രമന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി ക്യഷ്ണന്‍ എമ്പ്രാന്തിരിയുടേയും കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. 22 ന് രാവിലെ 8ന് ശ്രീബലി, ശ്രീഭൂതബലി, പറവഴിപ്പാട്, അന്‍പൊലി. 11ന് ഉത്സവബലി, 1ന് ഉത്സവബലിദര്‍ശനം, 3ന് നാരായണീയ പാരായണം, 7ന് സേവ, പറവഴിപ്പാട് അന്‍പൊലി, നാഗസ്വരം. 23 ന് 11ന് ഉത്സവബലി, 1 ന് ഉത്സവ ബലിദര്‍ശനം 5.30ന് നാമജപം. 24ന് ശിവരാത്രി ദിനം 8ന് ശ്രീബലി, ശ്രീഭൂതബലി, അന്‍പൊലി, 12ന് കാവടിയാട്ടം, 5.30ന് പ്രദോഷ ശ്രീബലി, 12ന് ശിവരാത്രിപൂജ. 25ന് 5ന് കാഴ്ച ശ്രീബലി, 7ന് സേവ, പറവഴിപാട,് അന്‍പൊലി രാത്രി 10 ന് നാടകീയ ന്യത്തശില്പം. 26 ന് 11ന് ഉത്സവ ബലിദര്‍ശനം, 11.30 ന് സംഗീതാര്‍ച്ചന, 5ന് കാഴ്ച ശ്രീബലി സേവ, പറവഴിപ്പാട്. 27 ന് 1ന് ഉത്സവ ബലി ദര്‍ശനം, മഹാപ്രസാദമുട്ട,് 1ന് ഭക്തി ഗാനാമ്യതം, 3ന് നാരായണീയ പാരായണം. 5ന് കാഴ്ച ശ്രീബലി, പഞ്ചവാദ്യം 1ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 28ന് വൈകിട്ട് 7.3 ന് കൊടിയിറക്ക്. 8ന് അറാട്ടു പുറപ്പാട്, ദീപാരാധന (ആറാട്ടു കടവില്‍) 9ന് ഭക്തി ഗാനമേള, 9.30 ന് ആറാട്ടെഴുന്നള്ളിപ്പിനു പത്തനാട് ദേവീക്ഷേത്ര മൈതാനിയില്‍ സ്വീകരണം. 12ന് ആറാട്ട് ക്ഷേത്രത്തില്‍ എത്തിച്ചേരും. 12.45 ന് ശ്രീഭൂതബലി എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.