തിരുവനന്തപുരം:വാട്ടര്‍ അതോറിറ്റിയുടെ സ്ഥലം കയ്യേറി സ്ഥാപിച്ച ഗേറ്റ് ലോ അക്കാദമി അധികൃതര്‍ തന്നെ പൊളിച്ച് നീക്കി. രാവിലെ 9.30ഓടെയാണ് ഗേറ്റ് പൊളിച്ച് നീക്കിയത്.
കഴിഞ്ഞ ദിവസം റവന്യൂ അധികൃതര്‍ നല്കിയ നോട്ടീസിനെ തുടര്‍ന്നാണ് ഗേറ്റ് പൊളിച്ച് മാറ്റിയത്. എന്നാല്‍ ഗേറ്റ് സ്ഥാപിച്ചിരുന്ന ഫില്ലറുകളും സെക്യൂരിറ്റി ക്യാബിനും നീക്കം ചെയ്തിട്ടില്ല. ഇന്ന് വൈകുന്നേരത്തിനകം പൊളിച്ചു നീക്കിയില്ലെങ്കില്‍ റവന്യൂ അധികൃതര്‍ പൊളിച്ചു മാറ്റും. അതിന്റ ചെലവ് അക്കാദമിയില്‍ നിന്ന് ഈടാക്കും.
റവന്യൂ റിപ്പോര്‍ട്ടില്‍ അനധികൃതം എന്നുപറഞ്ഞരിക്കുന്ന വ ഒഴിപ്പിക്കുന്ന തീരുമാനം അനന്തമായി നീളും. കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിപ്പിക്കുന്നതിന് ആര്‍ബിഐ ഉള്‍പ്പടെയുള്ള അധികാര സ്ഥാപനങ്ങളുടെ അനുമതി വേണം. മാത്രമല്ല ബാങ്ക് ആയതിനാല്‍ തന്നെ മാറ്റി സ്ഥാപിക്കാനുള്ള കെട്ടിടം ലഭിക്കുന്നത് വരെ റവന്യൂ വകുപ്പ് കാത്തിരിക്കേണ്ടിവരും.
വിദ്യാഭ്യാസ ആവശ്യത്തിന് അല്ലാതെ ഉപയോഗിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്താനും കൂടുതല്‍ സമയം എടുക്കും. കൂടാതെ അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: