ചാകരയെക്കുറിച്ച് നടന്ന ശില്‍പ്പശാല സമാപിച്ചു

Saturday 11 February 2017 11:23 pm IST

കൊച്ചി: കേരളതീരത്ത് കാണപ്പെടുന്ന ചാകര (മഡ് ബാങ്ക്‌സ്) യെ കുറിച്ചും ഇതിന്റെ സാമൂഹ്യ സ്വാധീനത്തെക്കുറിച്ചും ആശങ്കളെക്കുറിച്ചും വിശദമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ദ്വിദിന ദേശീയ ശില്‍പ്പശാല സമാപിച്ചു. സി എസ് ഐ ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഒഷീനോഗ്രഫി റീജിയണല്‍ സെന്റര്‍ സംഘടിപ്പിച്ച ദേശീയ ശില്‍പ്പശാലയുടെ സമാപന ചടങ്ങില്‍ എര്‍ത്ത് കമ്മീഷന്‍ ചെയര്‍മാനും ഭൂമി ശാസ്ത്ര മന്ത്രാലയ സെക്രട്ടറിയുമായ ഡോ. എം രാജീവന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. കേരളത്തിന്റെ ഭൗമ,ജൈവ മേഖലകളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന പ്രതിഭാസമാണ് ചാകരയെന്ന് അദ്ദേഹം പറഞ്ഞു. ആഗോള താപനത്തെ തടയാന്‍ കഴിയുന്ന തരത്തിലുള്ള രാസ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കുന്നുവെന്ന കണ്ടെത്തല്‍ ആശാവഹമാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങളും പ0നങ്ങളും അനിവാര്യമാഞ്ഞന്നും രാജീവ് പറഞ്ഞു. ശാസ്ത്രഞ്ജര്‍ സാധാരണക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഗവേഷണങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ പൊതുജനങ്ങള്‍ക്കും സമൂഹത്തിനും പ്രയോജനപ്പെടുന്ന തരത്തില്‍ കൈമാറണമെന്നും രാജീവ് നായര്‍ പറഞ്ഞു. ഭൗമ ശാസ്ത്ര മന്ത്രാലയം 'ഡീപ് ഓഷീന്‍ മിഷന്‍ ' ആരംഭിച്ചിട്ടുണ്ടെന്നും എന്‍ ഐ ഒ ശാസ്ത്രജ്ഞരുടെ സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഡോ.മുരളീധരന്‍, ഡോ. ജ്യോതി ബാബു, ഡോ.ഗിരീഷ് കുമാര്‍, ഡോ. അബ്ദുള്‍ ജലീല്‍, ഡോ. എ പാര്‍വതി , ഡോ. ബാലചന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. എസ് പ്രസന്നകുമാര്‍, ഡോ. പി കെ ദിനേശ് കുമാര്‍, ഡോ. പി കെ ദിനേശ് കുമാര്‍, ഡോ.ടി.പങ്കജാക്ഷന്‍, ഡോ. എന്‍ വി മധു, ഡോ. എ പാര്‍വതി തുടങ്ങിയവര്‍ സംസാരിച്ചു. പല ജൈവ, രാസ പ്രവര്‍ത്തനങ്ങളുടെയും നിഗൂഢ പ്രതിഭാസമാണ് ചാകരയെന്നും ഇത് സംബസിച്ച് കൂടുതല്‍ പീനങ്ങള്‍ ആവശ്യമാണെന്നും ശില്‍പശാല വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.