ആഴ്ചഫലം - 2019 ഒക്ടോബർ 13 മുതല്‍ 19 വരെ

Sunday 13 October 2019 2:45 am IST

2019 ഒക്ടോബർ 13 മുതല്‍ 19 വരെ നിങ്ങളുടെ ആഴ്ചഫലം വായിക്കാം

 
മേടക്കൂര്‍

അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ പാദം

ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കകള്‍ വര്‍ധിച്ചുവരും. പുതിയ അറിവുകളും അംഗീകാരങ്ങളും കിട്ടാന്‍ ഇടയാകും. സാമ്പത്തിക സ്രോതസ്സുകള്‍ മന്ദഗതിയിലാകും. വിശ്വസിച്ചുപോകുന്ന സുഹൃദ്ബന്ധങ്ങളില്‍ അകല്‍ച്ച.

എടവക്കൂര്‍
കാര്‍ത്തിക മുക്കാല്‍, രോഹിണി, മകീര്യം ആദ്യപാദം

അപകടകരമായ മാര്‍ഗ്ഗങ്ങളില്‍ക്കൂടി സഞ്ചരിച്ച് വിഷമിക്കാനിടയാകും. പരിശ്രമിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ക്കൂടിയെല്ലാം സാമ്പത്തിക നേട്ടം കൈവരിക്കും. ആരോഗ്യസ്ഥിതിയില്‍ അസ്വസ്ഥതകള്‍ അനുഭവിക്കേണ്ടിവരും.

മിഥുനക്കൂര്‍
മകീര്യം അന്ത്യപാദം, തിരുവാതിര, പുണര്‍തം മുക്കാല്‍

ഉദ്യോഗത്തിനുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് പെട്ടെന്ന് കാര്യസാധ്യതയുണ്ടാകും. സ്‌നേഹബന്ധങ്ങള്‍ വിവാഹത്തിലേക്ക് വഴിമാറും. സന്താനങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിഷമിക്കേണ്ടിവരും.

കര്‍ക്കടകക്കൂര്‍
പുണര്‍തം അന്ത്യപാദം, പൂയം,ആയില്യം

ലഹരിപാനീയങ്ങള്‍ ശീലിച്ചുവരുന്നവര്‍ക്ക് ആയുര്‍നാശജന്യമായ ആപത്തുകള്‍ വന്നുപെടാനിടയാകും. കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങളും സന്താനങ്ങളുടെ ഉന്നതിക്കുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ പരാജയബോധം അലട്ടുന്നതാണ്.

ചിങ്ങക്കൂര്‍
മകം, പൂരം, ഉത്രം ആദ്യപാദം

നിസ്സാരമെന്നു കരുതി തുടങ്ങുന്ന പല കാര്യങ്ങളിലും അധികമായ ചെലവുകള്‍ സഹിക്കേണ്ടിവരും. സഞ്ചാരക്ലേശം വര്‍ധിക്കുന്നതാണ്. ഔദ്യോഗികരംഗത്ത് ധനലാഭത്തിനിടയാകും. പുതിയ സ്‌നേഹബന്ധങ്ങള്‍ ഉടലെടുക്കും.


കന്നിക്കൂര്‍
ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യപാദം

ആരോഗ്യപരമായ ആശങ്കകള്‍ ഒഴിഞ്ഞുകിട്ടും. മാനസികമായി അകന്നുകഴിഞ്ഞവര്‍ സഹായവാഗ്ദാനങ്ങളുമായി തിരിച്ചുവരുന്നതാണ്. മുന്‍കാലത്തു വരുത്തിവച്ച സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാന്‍ അവസരമുണ്ടാകും.


തുലാക്കൂര്‍
ചിത്തിര അന്ത്യപകുതി, ചോതി, വിശാഖം മുക്കാല്‍

ഉദ്യോഗത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ സഫലീകരിക്കുന്നതാണ്. പ്രമേഹ സംബന്ധമായ രോഗങ്ങളാല്‍ വിഷമതകള്‍ അനുഭവിക്കേണ്ടിവരും. സ്ത്രീ പുരുഷ സൗഹൃദങ്ങളില്‍ പെട്ടെന്ന് മനോനിലയില്‍ മാറ്റമുണ്ടാകും. സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചു നടത്തുന്ന തൊഴിലുകള്‍ വിജയിക്കുന്നതാണ്.

വൃശ്ചികക്കൂര്‍
വിശാഖം അന്ത്യപാദം, അനിഴം, തൃക്കേട്ട

ഉന്നതരുടെ സ്വാധീനം നിമിത്തം ശത്രുക്കളെ ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. അര്‍ഹമായ കുടുംബധനങ്ങള്‍ പെട്ടെന്ന് അനുഭവത്തില്‍ വന്നുചേരും. ഔദ്യോഗികരംഗത്തുനിന്നും അലട്ടലുകളും പരിവര്‍ത്തനങ്ങളും ഉണ്ടാകും. വിവാഹാലോചനകള്‍ തീരുമാനത്തിലേക്ക് എത്തിക്കാന്‍ സാധിക്കും.

ധനുക്കൂര്‍
മൂലം, പൂരാടം, ഉത്രാടം ആദ്യപാദം

സാമ്പത്തിക സ്രോതസ്സുകള്‍ മന്ദഗതിയിലാകും. പ്രതീക്ഷയോടുകൂടി നീക്കുന്ന പല കാര്യങ്ങളിലും തടസ്സം നേരിടുന്നതാണ്. ആരോഗ്യസ്ഥിതി പല പ്രകാരത്തില്‍ അലട്ടുന്നതാണ്. മാനസിക ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും വേഗത കൂടുന്നതാണ്.

മകരക്കൂര്‍
ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യപകുതി

തടസ്സപ്പെട്ടു നില്‍ക്കുന്ന മിക്ക കാര്യങ്ങളിലും നടപടിയിലെത്താന്‍ സാധിക്കും. പുതിയ തൊഴിലുകള്‍ തുടങ്ങാനും ഉദ്യോഗ സമ്പാദനത്തിനും വഴിയൊരുങ്ങി കിട്ടുന്നതാണ്. വാസഗൃഹം മോടിപിടിപ്പിക്കുന്നതിനും വാഹനം വാങ്ങുന്നതിനും സാധിക്കും.

കുംഭക്കൂര്‍
അവിട്ടം അന്ത്യപകുതി, ചതയം, പൂരൂരുട്ടാതി മുക്കാല്‍

പുതിയ ഉദ്യോഗത്തിനുവേണ്ടി പരിശ്രമിച്ച് ധനനഷ്ടത്തിന് ഇടയാകുന്നതാണ്. വാഹനാപകടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. പരപ്രേരണയില്‍ അനര്‍ത്ഥങ്ങള്‍ക്ക് സാധ്യത. കുടുംബ ബന്ധങ്ങളില്‍ അകല്‍ച്ച.

മീനക്കൂര്‍
പൂരൂരുട്ടാതി അന്ത്യപാദം, ഉത്രട്ടാതി, രേവതി

സാമ്പത്തിക ഭദ്രത മെച്ചമായി നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. ആഗ്രഹത്തിനൊത്ത കുടുംബജീവിതത്തിന് തുടക്കമിടാന്‍ സാധിക്കും. ബുദ്ധിപരമായി നീങ്ങേണ്ട കാര്യത്തില്‍ പെട്ടെന്ന് വിഴ്ച സംഭവിക്കാന്‍ സാധ്യത. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അധികാര പദവികള്‍ ലഭ്യമാകുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.