കൈലാഷ് സത്യാര്‍ഥിയുടെ മോഷണം പോയ നൊബേല്‍ പുരസ്കാരം കണ്ടെടുത്തു

Sunday 18 June 2017 11:18 pm IST

ന്യൂദല്‍ഹി: ബച്പന്‍ ബച്ചാവോ ആന്ദോളന്‍ സ്ഥാപകന്‍ കൈലാഷ് സത്യാര്‍ഥിയുടെ വീട്ടില്‍ മോഷണം നടത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് സത്യാര്‍ഥിയുടെ, മോഷണം പോയ നൊബേല്‍ പുരസ്കാരം പൊലീസ് കണ്ടെടുത്തു. സത്യാര്‍ഥിയുടെ ദല്‍ഹിയിലെ വസതിയില്‍ നിന്നാണ് പുരസ്കാരവും പണവും സ്വര്‍ണാഭരണങ്ങളും കഴിഞ്ഞദിവസം കൊള്ളയടിക്കപ്പെട്ടത്.കതക് തകര്‍ത്ത് വീടിനുള്ളില്‍ കടന്ന് കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് അറസ്റ്റിലായയാള്‍ പോലീസിനോട് സമ്മതിച്ചു. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.