കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Sunday 18 June 2017 11:04 pm IST

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. തുടർന്ന് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന് ഇതു സംബന്ധിച്ചു വിവരം ലഭിച്ച ഉടന്‍തന്നെ വെബ്‌സൈറ്റ് അധികൃതര്‍ പൂട്ടി. എന്നാൽ വെബ്സൈറ്റ് താത്കാലികമായിട്ടാണ് നിർത്തി വച്ചിരിക്കുന്നത്, ഇതിനു പുറമെ പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിച്ച് നൽകുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കഴിഞ്ഞമാസം പാക്കിസ്ഥാനുമായി ബന്ധമുള്ള ഹാക്കിംഗ് ഗ്രൂപ്പുകള്‍, എന്‍എസ്ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.