തലക്കല്‍ ചന്തു സ്മാരക അമ്പെയ്ത്ത് മത്സരം തിരുവനന്തപുരത്ത്

Sunday 12 February 2017 4:20 pm IST

പുല്‍പ്പള്ളി: കേരളത്തിലെ പട്ടിക വര്‍ഗക്കാര്‍ക്കായുള്ള മുപ്പത്തി നാലാമത് തലക്കല്‍ ചന്തു സ്മാരക അമ്പെയ്ത്ത് മത്സരങ്ങള്‍ ഇന്നും നാളെയും തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റേറഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമുഖത്ത് സ്വതന്ത്ര ഇന്ത്യക്കായ് പടപൊരുതിയ വയനാട്ടിലെ കുറിച്ച്യരുടെയും,കുറുമരുടെയും പടനായകനായിരുന്ന തലക്കല്‍ ചന്തുവിന്‍് സ്മരണ നിലനിര്‍ത്തുന്നതിനും. പട്ടികവര്‍ഗ്ഗക്കാരുടെ പാരമ്പര്യ അമ്പെയ്ത്തിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് കിര്‍ടാഡ്‌സ് വര്‍ഷം തോറും ഈ അമ്പെയ്ത്ത് മത്സരം സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ ഉദ്ഘാടന സമ്മേളനം രാവിലെ 9 മണിക്ക് തിരുവനന്തപുരം ജി.വി രാജ ഗ്രൗണ്ടില്‍ നടക്കും. എം.എല്‍.എ കെ.മുരളീധരന്‍ അധ്യക്ഷത വഹിക്കും. പരമ്പരാഗത, ആധുനിക അമ്പെയ്ത്ത് മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും.