കുട്ടനാട്: കൈനകരി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുവാനുള്ള പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി പറഞ്ഞു. പള്ളാത്തുരുത്തിയില്‍ നാലു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കാതിരുന്ന കുഴല്‍ക്കിണര്‍ പുനര്‍ നിര്‍മിക്കുവാനും എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപയുടെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുമുള്ള ടെന്‍ഡര്‍ നടപടികളാണു പൂര്‍ത്തിയായത്. നിലവില്‍ പള്ളാത്തുരുത്തി പമ്പ്ഹൗസിന്റെ പരിസരപ്രദേശങ്ങളില്‍ ജലവിതരണം നടത്തിക്കൊണ്ടിരുന്ന 10 കുതിരശക്തിയുള്ള പഴയ മോട്ടോര്മാറ്റി പന്ത്രണ്ടര കുതിരശക്തിയുള്ള മോട്ടോര്‍ സ്ഥാപിച്ചു. ഇതുവഴി ഈ പ്രദേശങ്ങളിലെ ജലവിതരണം പൂര്‍വസ്ഥിതിയില്‍ ആയതായി എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: