യുവമോര്‍ച്ച ശയനപ്രദക്ഷിണ സമരം നടത്തും

Sunday 12 February 2017 4:30 pm IST

ചേര്‍ത്തല: ദേവീക്ഷേത്രത്തിന് പുറകിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 17 ന് ശയനപ്രദക്ഷിണം നടത്താന്‍ യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. രാവിലെ 10ന് ദേവീക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ നിന്ന് നഗരസഭ ഓഫീസിലേക്കാണ് സമരം നടത്തുന്നത്. ജില്ലാ പ്രസിഡന്റ് എസ്. സാജന്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുണ്‍ പട്ടണക്കാട് അദ്ധ്യക്ഷനായി. അരുണ്‍.കെ. പണിക്കര്‍, ടി. ഡി. ബിനുദാസ്, അരുണ്‍ കൂറ്റുവേലി, ബിബിന്‍ ബാബു, എസ്. ലാല്‍കൃഷ്ണ, സുധീഷ്, വി. എ. അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.