രാമായണം: 10 ചോദ്യം, ഉത്തരവും

Sunday 18 June 2017 9:26 pm IST

1. ദശരഥന് എത്ര മന്ത്രിമാര്‍ ? ആരെല്ലാം ? 2. ദശരഥന് എത്ര പുരോഹിതര്‍ ? 3. ദശരഥന്റെ അച്ഛനമ്മമാര്‍ ആരെല്ലാം. ? 4. ദശരഥന് അച്ഛനമ്മമാര്‍ ഇട്ട പേര്. ? 5. ദശരഥന്‍ എന്ന പേര് എങ്ങനെ കിട്ടി ? 6. കോസലത്തിന്റെ തലസ്ഥാനം. ? 7. ലങ്ക ഒരു വര്‍വ്വതത്തിന്റെ മുകളിലും അയോദ്ധ്യ ഒരു നദിതീരത്തുമാണ്. ഏതാണ് ഈ പര്‍വ്വതവും നദിയും.? 8. മക്കളില്ലാതിരുന്ന ദശരഥ മഹാരാജാവിനോട് പുത്രകാമേഷ്ടി യാഗം നടത്തുവാന്‍ ആരാണ് ഉപദേശിച്ചത്. ? 9. ആരുടെ നേതൃത്വത്തിലാണ് യാഗം നടത്തിയത്? 10. ആരായിരുന്നു ഋശ്യശൃംഗ മഹര്‍ഷിയുടെ ഭാര്യ ? ഉത്തരങ്ങള്‍ 1. എട്ട്. ധൃഷ്ടി, ജയന്‍, വിജയന്‍, സിദ്ധാര്‍ത്ഥന്‍, അര്‍ത്ഥസാധകന്‍, അശോകന്‍, മന്ത്രപാലന്‍, സുമന്ത്രന്‍. 2. രണ്ട്. വസിഷ്ഠന്‍, വാമദേവന്‍. 3. അജനും, ഇന്ദുമതിയും 4. നേമി 5. ദേവലോകത്തുവെച്ച് ശംബരന്‍ പത്തു ശംബരന്‍മാരായി രൂപം പ്രാപിച്ച് നേമിയോട് എതിരിട്ടപ്പോള്‍ പത്തുദിക്കിലേക്കും മിന്നല്‍ വേഗത്തില്‍ രഥം പായിച്ച് അവനെ വധിച്ചു. നേമി ദശരഥനായി. 6. അയോദ്ധ്യ 7. ത്രികൂട പര്‍വ്വതവും സരയൂ നദിയും. 8. കുലഗുരുവായ വസിഷ്ഠന്‍. 9. വിഭണ്ഡകന്റെ പുത്രന്‍ ഋശ്യശൃംഗ മഹര്‍ഷിയുടെ നേതൃത്വത്തില്‍. 10. അംഗ രാജ്യത്തെ രാജാവായ ലോമപാദന്റെ പുത്രി ശാന്ത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.