ചെമ്പ്ര എസ്‌റ്റേറ്റ് തുറക്കാന്‍ സത്വര നടപടി സ്വീകരിക്കണം : കാന്തപുരം

Sunday 12 February 2017 8:08 pm IST

മേപ്പാടി: നാല് മാസത്തോളമായി പൂട്ടിക്കിടക്കുന്ന ചെമ്പ്ര തേയിലഎസ്‌റ്റേറ്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്്‌ലിയാര്‍ ആവശ്യപ്പെട്ടു. മുന്നൂറ്റി ഇരുപതോളം വരുന്ന എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് സമസ്ത കേരള സുന്നീ യുവജന സംഘം(എസ് വൈ എസ്) വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ സഹായത്തോടെ നല്‍കുന്ന ഭക്ഷണക്കിറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരും മാനേജ്‌മെന്റും പരമാവധി വിട്ട് വീഴ്ചകള്‍ ചെയ്ത് പാവപ്പെട്ട തൊഴിലാളികളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കണം.