യുവതിയെ അപമാനിച്ച സ്വാമിക്ക് എതിരെ പരാതി

Sunday 18 June 2017 10:28 pm IST

സ്വാമി ഓം

ന്യൂദല്‍ഹി: ‘ബിഗ് ബോസ്’ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്ന സ്വാമി ഓമും സഹായിയും സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. രാജ്ഘട്ടിനടുത്ത് പൊതുനിരത്തില്‍ സ്വാമിയും സഹായിയായ സന്തോഷ് ആനന്ദും ചേര്‍ന്ന് തന്റെ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞെന്ന് യുവതി ഐപി എസ്‌റ്റേറ്റ് പോലീസില്‍ പരാതി നല്‍കി.

ഫെബ്രുവരി ഏഴിനാണ് സംഭവം നടന്നതെന്നും ഇതിനു ശേഷം ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയെന്നും സഹായത്തിനായി കരഞ്ഞപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെട്ടുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. തിങ്കളാഴ്ച അതിക്രമത്തിനിരയായ സ്ത്രീ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കും. ഇരുകൂട്ടരും തമ്മില്‍ മുന്‍പ് തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.