ശ്രീനഗര്‍: ദേശീയ ഗാനത്തെ അവഹേളിച്ചതിന് കശ്മീരില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അനന്ത്നാഗ്, കുപ്പുവാര ജില്ലകളില്‍ നിന്നാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. സിനിമാ ഹാളില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ ഇവര്‍ എഴുന്നേറ്റ് നിന്നില്ലെന്ന് പോലീസ് പറഞ്ഞു.
സിനിമാ തിയെറ്ററുകളില്‍ സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം ആലപിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ നവംബറില്‍ ഉത്തരവിട്ടിരുന്നു. ദേശീയ ഗാനത്തോട് ആദരവ് പ്രകടിപ്പിക്കുവാനായി എല്ലാവരും എഴുന്നേറ്റ് നില്‍ക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: