വെള്ളിയാമറ്റം: മേത്തൊട്ടിയില്‍ നാല് പേര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. കുത്തേറ്റ് തളര്‍ന്ന് വീണ കുണുക്കാംപാറയില് പാപ്പച്ചന് എന്നയാളെ തൊടുപുഴയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൂഴപ്ലാക്കല് ബിനു, മരുതുംകല്ലേല്‍ ഓമനക്കുട്ടന്, രഘു എന്നിവര്‍ക്കും കുത്തേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല. വെള്ളിയാമറ്റം പഞ്ചായത്തിലെ പൂമാലക്ക് സമീപ
ം കിഴക്കേ മേത്തൊട്ടിയലാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
പരുന്തിന്റെ ആക്രമണത്തില്‍ കൂട് ഇളകിയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതിനടുത്ത പ്രദേശങ്ങളായ വാളിയംതോട്, കൂവക്കണ്ടം, മേത്തൊട്ടി എന്നിവിടങ്ങളിലെ ഏതാനും മരങ്ങളിലെ തേനീച്ച കൂട് ഏതു സമയവും ഇളകാമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. ഉയരമുള്ള മരങ്ങളിലായി നാല്പതോളം പെരുന്തേതേനീച്ച കൂടുകളാണ് പ്രദേശത്തുള്ളത്. അടുപ്പില്‍ തീ കത്തിക്കുന്നത് മൂലം പുക ഉയരുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ പാചകം പോലും നടത്താനാവുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.
തേനിച്ച കൂടുകള്‍ നീക്കണമെന്ന ആവശ്യവുമായി പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: