ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ്സും റാലിയും

Sunday 12 February 2017 10:00 pm IST

ചങ്ങനാശ്ശേരി: ലോക ക്യാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സും റാലിയും സംഘടിപ്പിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം എന്‍എസ്എസ് ഹിന്ദു കോളജ് യൂനിറ്റിന്റെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എഎഫ്എഫ്എല്‍ ന്റെയും സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കിയത്. വാര്‍ഡ് മെമ്പര്‍ പി.എസ്. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. എം.ജി. സര്‍വകലാശാല പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. സാബുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ആര്‍സിസി മുന്‍ നഴ്സിങ് സൂപ്രണ്ട് ഡോ. സിസ്റ്റര്‍ വിജയ ക്ലാസെടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അശ്വതി സതീശ്, പ്രൊഫ. കൃഷ്ണകുമാര്‍, സിഡിഎസ് അംഗം ആന്‍സന ദേവസ്യ, പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡന്റ് കലേഷ് മാടപ്പള്ളി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.