ഫോക് ഗായകന്‍ കാബ്രല്‍ വെടിയേറ്റു മരിച്ചു

Sunday 10 July 2011 1:48 pm IST

ഗ്വാട്ടിമാല സിറ്റി: അര്‍ജന്റീന്‍ ഫോക് ഗായകന്‍ ഫകന്‍ഡൊ കാബ്രല്‍ (74) വെടിയേറ്റു മരിച്ചു. ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന് യാത്ര പുറപ്പെടാന്‍ ഗ്വാട്ടിമാല എയര്‍പോര്‍ട്ടിലേക്കു പോകും വഴിയായിരുന്നു ആക്രമണം. സംഭവസ്ഥലത്തു വച്ചുതന്നെ കാബ്രല്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. 1996ല്‍ ലോകസമാധാന സന്ദേശ വാഹകന്‍ എന്ന ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ നാടോടി ഗാനങ്ങള്‍ ആരാധകര്‍ക്ക് എന്നും ഹരമായിരുന്നു. കാബ്രലിന്റെ നിരവധി ഗാനങ്ങള്‍ വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഗാന്ധിജിയെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തികൂടിയായിരുന്നു കാബ്രല്‍.