ബസുകളുടെ മരണപ്പാച്ചില്‍ അപകടഭീതി ഉയര്‍ത്തുന്നു

Sunday 12 February 2017 10:11 pm IST

ചങ്ങനാശേരി: നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ അമിതവേഗത്തില്‍ നഗരത്തിലൂടെ പായുന്നത് അപകടം വിളിച്ച് വരുത്തുന്നു. ബസുകളുടെ അമിതവേഗത്തിലുള്ള വരവുമൂലം ചെറുവാഹനങ്ങള്‍ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. നഗരത്തില്‍ വേഗനിയന്ത്രണം ഉണ്ടെങ്കിലും ഈ നിയമം ഡ്രൈവര്‍മാര്‍ പാലിക്കാറില്ല. പെരുന്ന സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന ബസുകള്‍ സ്റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തുന്നതുമൂലം എംസി റോഡില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. സ്റ്റാന്‍ഡിനുള്ളില്‍ ബസ് പാഞ്ഞുകയറി ഒരു സ്ത്രീ ഇരുപ്പിടത്തില്‍ ഇരുന്ന് മരണമടഞ്ഞിട്ട് അധികനാളായിട്ടില്ല. സ്റ്റാന്‍ഡിനുള്ളിലും ബസ്സുകള്‍ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇത് അപകടം വിളിച്ചുവരുത്തുന്നു. നിയമലംഘനം നടത്തി അമിതവേഗത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പൊതുജനങ്ങളുടെ പരാതി. പൊതുജനങ്ങള്‍ക്ക് യാത്രാസുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.