തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവനും ഭാരത് ഭവനും സംയുക്തമായി ഇന്നുരാവിലെ 10 മുതല്‍ 1 മണിവരെ വൈലോപ്പിള്ളി സംസ്കൃതിഭവനില് വച്ച് മധുരം മധുരം മലയാളം എന്ന പരിപാടി സംഘടിപ്പിക്കുന്നു. കഥയിലൂടെയും കവിതയിലൂടെയും അഭിനയത്തിലൂടെയും വേദിയേയും സദസ്സിനേയും ഒന്നാക്കി മാറ്റുന്ന പരിപാടിയിലൂടെ കുട്ടികളുടെ സര്‍ഗ്ഗാത്മകത പ്രകടമാക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന പ്രത്യേക കര്‍മ്മപരിപാടിയാണിത്. പയ്യന്നൂര്‍ മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടിപി ഭാസ്കരണപൊതുവാളും ബാലചന്ദ്രന് കൊട്ടോടിയുമാണ് പരിപാടി അവതരിപ്പിക്കുന്നു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും കലാ-സാഹിത്യ-സാംസ്കാരിക രംഗത്ത് താല്പര്യമുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: