കൊച്ചിയുടെ ദാഹമകറ്റാന്‍ ജനറം വെള്ളം വരുന്നു

Sunday 12 February 2017 10:59 pm IST

  കെ.കെ. റോഷന്‍ കുമാര്‍ പള്ളുരുത്തി: കടുത്ത കുടിവെള്ള ക്ഷാമംമൂലം ദുരിതമനുഭവിക്കുന്ന പടിഞ്ഞാറന്‍ കൊച്ചിയുടെ ദാഹമകറ്റാന്‍ ജനറം പദ്ധതി പ്രകാരം മൂവ്വാറ്റുപുഴയാറില്‍ നിന്നുമുള്ള വെള്ളമെത്തുന്നു. മൂവ്വാറ്റുപുഴയാറില്‍ നിന്നും ആരംഭിച്ച് മരട് വഴി ഐലന്റ് ഹാള്‍ട്ട് ടാങ്കില്‍എത്തിനില്‍ക്കുന്ന വെള്ളം തോപ്പുംപടി ഹാര്‍ബര്‍പാലം വഴിപടിഞ്ഞാറന്‍ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുള്ള പൈപ്പിടല്‍ജോലികള്‍ക്ക് തുടക്കമായി. കഴിഞ്ഞ 27 ന് തുടക്കമിട്ട ജോലികള്‍ ഒരു മാസം കൊണ്ട് പൂര്‍ത്തീകരിക്കുന്നതിനാണ് ജല അതോറിറ്റി ലക്ഷ്യം വെക്കുന്നതെന്നു് കരുവേലിപ്പടി അസ്സി. എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കമലാസനന്‍ 'ജന്മഭൂമി'യോട് പാഞ്ഞു. നിലവില്‍ കരുവേലിപ്പടി ടാങ്കിലേക്ക് ഇരുപത് എംഎല്‍ടി വെള്ളമാണ് ആലുവ പമ്പ് ഹൗസില്‍ നിന്നും ലഭിക്കുന്നത്. പുതിയ പദ്ധതി പൂര്‍ത്തിയാകുന്നതോടെ അത്രതന്നെ വെള്ളം ഇവിടേക്ക് എത്തും. കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കൊച്ചിക്ക് പുതിയ പദ്ധതിയുടെ വരവ് ഏറെ അനുഗ്രഹമാകും. കരുവേലിപ്പടി മുതല്‍ തോപ്പുംപടി വരെയുള്ള പൈപ്പിടല്‍ ജോലികളാണ് നിലവില്‍ നടക്കുന്നത്. നാലരക്കോടിയാണ് നിര്‍മ്മാണ ചെലവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.