മുളന്തുരുത്തി: കെട്ടിട ഉടമ വാടകക്കാരെ ഒഴിപ്പിക്കാന്‍ ഓട് ഇട്ട കെട്ടിടത്തിന്റെ മുകളിലേക്ക് തെങ്ങ് മുറിച്ചിട്ടു. മുളന്തുരുത്തി ആശുപത്രി കവല റെയില്‍വേ സ്റ്റേഷന് റോഡിന് സമീപം കടുത്താട്ടയില് പുരുഷന് നടത്തി വന്നിരുന്ന അപ്പൂസ് ഹോട്ടലിന്റെ മുകളിലേക്കാണ് കെട്ടിട ഉടമ തെങ്ങ് വെട്ടി മറിച്ചിട്ടത്. ഹോട്ടലിലെ തൊഴിലാളികള്‍ പുറത്ത് പോയതിനാല്‍ ആളപായം ഉണ്ടായില്ല. ഹോട്ടല്‍ പൂര്‍ണ്ണമായും തകര്‍ന്നു. കെട്ടിട ഉടമയ്ക്കെതിരെ കേസ്സെടുക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു പറഞ്ഞു.
ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി തിങ്കളാഴ്ച വൈകിട്ട് ആറു മണിക്ക് പ്രതിഷേധയോഗവും പ്രകടനവും നടത്തും. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യന്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.എച്ച്. ശൈലേഷ് കുമാര്‍, കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പി.വി. ദുര്‍ഗ്ഗാപ്രസാദ്, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.റ്റി. മോഹനന്, ജനറല്‍ സെക്രട്ടറി വി.എസ്സ്. രാജേഷ്, അനില്‍ വിശ്വകല എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കെട്ടിട ഉടമയ്ക്കെതിരെ മുളന്തുരുത്തി സ്റ്റേഷനില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: