കൊച്ചി: രാജസ്ഥാനിലെ ഫിഷറീസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭുലാല്‍ സെയ്നി, ഫിഷറീസ് സെക്രട്ടറി കുഞ്ഞിലാല്‍ മീന ഐ എ എസ് തുടങ്ങിയവര്‍ കുഫോസ് സന്ദര്‍ശിച്ചു. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ . രാമചന്ദ്രന്, രജിസ്ട്രാര്‍ ഡോ. വി.എം.വിക്ടര്‍ ജോര്‍ജ്, സ്കൂള്‍ ഓഫ് അക്വാകള്‍ച്ചര്‍ ഡയറക്ടര്‍ ഡോ. എസ്. ശ്യാമ, അസി. പ്രൊഫസര്‍ ഡോ. ബിനു വര്‍ഗീസ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അക്വേറിയവും, ഹാച്ചറിയും മന്ത്രി സന്ദര്‍ശിച്ചു. രാജസ്ഥാനിലെ ഫിഷറീസ് വകുപ്പിന് കുഫോസിന്റെ എല്ലാ സഹായ സഹകരണങ്ങളും വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന് വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: