'ജിജ്ഞാസ'യ്ക്ക് തിരശീല വീണു

Sunday 18 June 2017 9:54 pm IST

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റും വഞ്ചിപൂവര്‍ ഫണ്ടും സംയുക്തമായി സംഘടിപ്പിച്ച ജിജ്ഞാസ 2017ന് തിരശീലവീണു. പൂജപ്പുര സരസ്വതി മണ്ഡപം മൈതാനിയില്‍ ആറു ദിവസമായി നടന്ന അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനവും ആരോഗ്യ-ശാസ്ത്ര പ്രദര്‍ശനവുമാണ് സമാപിച്ചത്. സമാപന സമ്മേളനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. എബിവിപി അഖിലേന്ത്യ ജോയിന്റ് ഓര്‍ഗനൈസിംങ് സെക്രട്ടറി ജി. ലക്ഷ്മണ്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സര്‍ക്കാര്‍ മുന്‍ ഡിഎഎംഇ ഡോ. പി. ശങ്കരന്‍കുട്ടി, കര്‍ണാടക എബിവിപി സംസ്ഥാന പ്രസിഡന്റ് അല്ലാമ പ്രഭ, ദേശീയ സെക്രട്ടറി ഒ. നിധീഷ്, എബിവിപി കേരള മുന്‍ സംസ്ഥാന സെക്രട്ടറി ജി.എം. മഹേഷ്, വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റ് ചെയര്‍മാന്‍ എം. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജിജ്ഞാസ ചെയര്‍മാന്‍ ഡോ. ജെ. രാധാകൃഷ്ണന്‍ സ്വാഗതവും വിനീത് മോഹന്‍ നന്ദിയും പറഞ്ഞു. മികച്ച അധ്യാപകനും മികച്ച കോളേജിനുമുള്ള പ്രഥമ ജിജ്ഞാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അന്താരാഷ്ട്ര സമ്മേളനത്തില്‍ മികച്ച പ്രബന്ധം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കും മികച്ച പോസ്റ്റര്‍ തയ്യാറാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പുരസ്‌കാരങ്ങളും സമ്മാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.