ബാലഗോകുലം ദല്‍ഹി പഠന ശിബിരം

Sunday 18 June 2017 10:02 pm IST

ന്യൂദല്‍ഹി: ബാലഗോകുലം ദല്‍ഹി സംസ്ഥാന പഠന ശിബിരം കേരളാ സ്‌കൂള്‍ അധ്യക്ഷന്‍ ബാബു പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പുരോഗതിയുടെ പാതയില്‍ മുന്നേറുന്ന പുതുതലമുറയ്ക്ക് സാംസ്‌ക്കാരിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബാലഗോകുലം കേരള സംസ്ഥാന സമിതിയംഗം പ്രജിത് മാസ്റ്റര്‍ പറഞ്ഞു. സംസ്‌ക്കാരത്തെക്കുറിച്ചും നാടിനെക്കുറിച്ചും അഭിമാനമില്ലാത്ത ജനത ഗുണത്തേക്കാളേറെ ദോഷമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ കെ.വി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സുരേഷ് സ്വാഗതവും ഉപാധ്യക്ഷന്‍ എം.ആര്‍ വിജയന്‍ നന്ദിയും പറഞ്ഞു. സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലകന്‍ പ്രദീപ്, സഹരക്ഷാധികാരി വരത്ര ശ്രീകുമാര്‍, അമരീഷ് എന്നിവര്‍ ക്ലാസുകളെടുത്തു. ദല്‍ഹിയിലെയും പരിസര നഗരങ്ങളിലേയും രക്ഷാധികാരിമാരും ബാലഗോകുലം കാര്യകര്‍ത്താക്കളും ശിബിരത്തില്‍ പങ്കെടുത്തു. കേന്ദ്രസമിതി പുതുതായി തയ്യാറാക്കിയ പാഠ്യപദ്ധതി ക്ലാസുകളില്‍ എത്തിക്കുന്നത് സംബന്ധിച്ച് ശിബിരത്തില്‍ പരിശീലനം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.