സപ്ലൈ ഓഫീസുകളിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

Thursday 18 May 2017 10:41 pm IST

  തിരുവനന്തപുരം: 'കേന്ദ്രം നല്‍കിയ അരി തരൂ....' എന്ന മുദ്രാവാക്യം ഉയര്‍ത്തി യുവമോര്‍ച്ച ഇന്ന് സംസ്ഥാനവ്യാപകമായി താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് മാര്‍ച്ചു നടത്തും. അന്നം മുട്ടിച്ചുകൊണ്ടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹം അപലപനീയമാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ്ബാബു, ജനറല്‍ സെക്രട്ടറി അഡ്വ ആര്‍.എസ്. രാജീവ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. റേഷന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. കേന്ദ്രഭക്ഷ്യമന്ത്രിയെ കണ്ട് അരിവിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട പിണറായി കിട്ടിയ പതിന്നാലേകാല്‍ മെട്രിക് ടണ്‍ അരി ജനങ്ങള്‍ക്ക് നല്കാത്തതെന്തെന്നുകൂടി വ്യക്തമാക്കണം. ബിജെപിയോടുള്ള രാഷ്ട്രീയവിരോധം ജനങ്ങളോടല്ല തീര്‍ക്കേണ്ടതെന്നും ഇരുവരും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.