കേരളത്തില്‍ നാലായിരം ആര്‍ട്ട്ഓഫ് ലിവിംഗ് സെന്ററുകള്‍ ആരംഭിക്കും: ശ്രീ ശ്രീ രവിശങ്കര്‍

Sunday 18 June 2017 9:10 pm IST

കോഴിക്കോട്: കേരളത്തില്‍ നാലായിരത്തോളം ആര്‍ട്ട് ഓഫ് ലിവിംഗ് സെന്ററുകള്‍ ആരംഭിക്കുമെന്ന് ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ആര്‍ട്ട് ഓഫ് ലിവിംഗ് സംസ്ഥാന കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സേവനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ഗുരുജി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സേവനപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണം. ചെയ്യാന്‍ കഴിയുന്ന അത്രയും സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യണം. സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് സ്വന്തം കരുത്ത് വര്‍ദ്ധിപ്പിക്കുമെന്നും നന്മ പ്രദാനം ചെയ്യുമെന്നും ഗുരുജി പറഞ്ഞു. കേരളത്തിലെ ഗ്രാമീണ ആദിവാസി മേഖലകളില്‍ കൂടുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നും ഗുരുജി കൂട്ടിച്ചേര്‍ത്തു. സ്‌കൈപ്പിലൂടെയാണ് ഗുരുജി സമ്മേളനത്തിനെത്തിയവര്‍ക്ക് സന്ദേശം നല്‍കിയത്. കണ്‍വെന്‍ഷന്‍ വ്യക്തിവികാസ് കേന്ദ്ര ഇന്ത്യ ചെയര്‍മാന്‍ സര്‍വോത്തം റാവു ഉദ്ഘാടനം ചെയ്തു. ആര്‍ട്ട്ഓഫ് ലിവിങ് അപക്‌സ് ബോഡി ചെയര്‍മാന്‍ സി.സി. ചന്ദ്രസാബു അധ്യക്ഷത വഹിച്ചു. ശ്രീശ്രീ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ വിനോദ് മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. എം.കെ. രാഘവന്‍ എംപി, വി.കെ.സി. മമ്മത് കോയ എംഎല്‍എ എന്നിവര്‍ ആശംസ നേര്‍ന്നു. യൂറോപ്പ് ആര്‍ട്ട് ഓഫ് ലിവിങ്ങ് ഡയറക്ടര്‍ സ്വാമി ജ്യോതിര്‍മയ, വ്യക്തിവികാസ് കേന്ദ്ര ട്രസ്റ്റി കൃഷ്ണകുമാര്‍ നായര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വേദ വിജ്ഞാന്‍ മഹാപീഠ് ട്രസ്റ്റി പ്രശാന്ത് നായര്‍ ധ്യാനത്തിന് നേതൃത്വം നല്‍കി. ആര്‍ട്ട് ഓഫ് ലിവിങ് കേരള സ്റ്റേറ്റ് ടീച്ചര്‍ കോ-ഓഡിനേറ്റര്‍ ജയചന്ദ്രന്‍, ശ്രീശ്രീ സ്‌കൂള്‍ ഓഫ് യോഗ ഡയറക്ടര്‍ ഗിരിന്‍ ഗോവിന്ദ് എന്നിവര്‍ പ്രഭാഷണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.