മനില: ഫിലിപ്പീന്‍സിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. സര്‍ക്കാര്‍ വൃത്തങ്ങളാണ് ഞായറാഴ്ച ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് ദക്ഷിണ ഫിലിപ്പീന്‍സിലെ മിന്ദാനാവോ ദ്വീപില്‍ ഭൂചലനമുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സുരിഗാവോ നഗരത്തിനു കിഴക്കുമാറിയാണ്.
ഭൂകമ്പത്തെ തുടര്‍ന്ന് 200 ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടവുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: