ലീഡ് ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും

Monday 13 February 2017 2:48 pm IST

കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്പ എടുത്ത് കടക്കെണിയിലായവരെ സഹായിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ ലീഡ് ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് പത്ര സമ്മേളനത്തില്‍ അറിയിച്ചു. പ്രഫഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവരും തുഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരും ഇന്ന് കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച ബാധിച്ചത് വയനാടിനെയാണ്. കാര്‍ഷിക മേഖലയുടെ തകര്‍ച്ച സാധാരണക്കാരെയും ചെറുകിട നാമമാത്ര കര്‍ഷകരെയും പാവപ്പെട്ടവരെയും വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് സാധിക്കാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരിട്ടും അല്ലാതെയും പലതവണ നിവേധനങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ ഫലമായി സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ വിദ്യാഭ്യാസ ലോണ്‍ എടുത്തവര്‍ക്കര്‍ക്ക് ആശ്വാസമായി അനുവദിച്ചു. എന്നാല്‍ വിദ്യാഭ്യാസ വായ്പ ഇളവുകളുടെ കാര്യത്തില്‍ പരിഹാരം കാണുന്നതിന് കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ വായ്പ ഇളവുകളുടെ കാര്യത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി 16ന് രാവിലെ 10ന് ജില്ലാ ലീഡ് ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. മാര്‍ച്ചില്‍ സംസ്ഥാന- ജില്ലാ നേതാക്കള്‍ പങ്കെടുക്കും. ധര്‍ണക്ക് ശേഷം വിദ്യാഭ്യാസ വായ്പ എടുത്തവരുടെ വിപുലമായ ഒപ്പ് ശേഖരണം നടത്തും. ജില്ലാ ഭരണാധികാരികള്‍ക്കും കേന്ദ്ര- സംസ്ഥാന ഭരണാധികാരികള്‍ക്കും ജില്ലയുടെ നിവേദനം സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് ടി.സി. മാത്യു, ശ്രീധരന്‍ ഇരുപുത്ര, വര്‍ഗ്ഗീസ് മാത്യു, വേണുഗോപാല്‍ വേങ്ങപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.