കുണ്ടറ: കുപ്രസിദ്ധ മോഷ്ടാക്കളായ അമ്പിപൊയ്ക ലക്ഷംവീട്ടിലെ ബദറുദ്ദീനും റോഡിയോമുക്ക് സുജിതഭവനത്തില് കള്ളമണി എന്നുവിളിക്കുന്ന മണിരാജനും പിടിയില്‍. കൊല്ലം ഡിവൈഎസ്പി ബി.കൃഷ്ണകുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുണ്ടറ പോലീസാണ് ഇവരെ പിടിച്ചത്. ജില്ലയിലെ പൂട്ടി കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് നിരന്തരം നടക്കുന്ന മോഷണം പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇത് പോലീസിനെതിരെ രൂക്ഷ വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു. നിരന്തര മോഷണത്തെ തുടര്‍ന്ന് കൊട്ടാരക്കര റൂറല്‍ ഡി.വൈ.എസ്.പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കുണ്ടറ സി.ഐ ആര്.ഷാബു, എസ്.ഐ മാരായ ഡി.രതീഷ്കുമാര്‍, അരുണ്‍ദേവ്, സി.പി.ഒ മാരായ സുരേഷ്കുമാര്‍, അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആന്റിതെഫ്റ്റ് സ്ക്വാഡ് രൂപീകരിച്ചിരുന്നു. ഇതിനിടയില്‍ മൊബൈല്‍ മോഷണവുമായുള്ള പരാതിയിലെ അന്വേഷണത്തിലാണ് പോലീസിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: