ഭോപ്പാല്‍: മറ്റൊരാളുടെ രാജ്യസ്നേഹത്തിനു വിലയിടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ആര്‍എസ്എസ് സർസഘചാലക് മോഹന്‍ ഭഗവത്. ഇക്കാര്യത്തില്‍ കൈകടത്താന്‍ തനിക്കും അവകാശമില്ല. ഭോപ്പാലില്‍ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളാണ് രാജ്യത്തെ നയിക്കുന്നതെങ്കിലും നിങ്ങള്‍ക്ക് ആരുടെയും രാജ്യസ്നേഹം അളക്കാനാവില്ല. അല്ലെങ്കില്‍ വിലയിരുത്തിയശേഷം വിധി പറയാനും അവകാശമില്ല. ഭാരതത്തില്‍ ജീവിക്കുകയും അതിന്റെ പാരമ്പര്യത്തെ ബഹുമാനിക്കുകയും ചെയ്യുന്നവരെല്ലാം ഹിന്ദുക്കളാണ്.
മുസ്ലിംകള് പ്രാര്‍ഥന നടത്തുന്നതു വേറെ രീതിയിലായിരിക്കാം. പക്ഷേ, അവരുടെ ദേശീയത ഹിന്ദുത്വമാണ് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: