അഖിലേഷ് വാഗ്ദാനങ്ങൾ പാലിച്ചില്ല; പ്രധാനമന്ത്രി

Sunday 18 June 2017 6:58 pm IST

ലക്നൗ: മുഖ്യമന്ത്രി അഖിലേഷ് യാദവ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ തീർത്തും പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി. യുപിയിലെ ലക്ഷ്മിപുർഖേരിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം അഖിലേഷിനെതിരെ തുറന്നടിച്ചത്. യുപി തെരഞ്ഞെടുപ്പിൽ അധികാരം പങ്കുവയ്ക്കാൻ വേഗത്തിൽ തട്ടിക്കൂട്ടിയ സഖ്യമാണ് കോൺഗ്രസ്- എസ്പി എന്ന് അദ്ദേഹം പറഞ്ഞു. ഒരു സഖ്യത്തിനും അവരുടെ പൂര്‍വകാല ദുഷ്‌ചെയ്തികളില്‍ നിന്നും രക്ഷനേടാന്‍ കഴിയില്ലെന്ന്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് എന്ത് പറയാനുണ്ടെന്നും അഖിലേഷിനോടായി പ്രധാനമന്ത്രി ചോദിച്ചു. അഖിലേഷ് സര്‍ക്കാര്‍ വിവേചനവും വര്‍ഗീയതയും ജാതിവാദവും വളര്‍ത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. നിങ്ങളുടെ ദല്‍ഹിയിലുള്ള സഹോദരന്‍ നിങ്ങളെ സംരക്ഷിക്കാന്‍ ഒരുക്കമാണ്. നിങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയാല്‍ ഇത് തെളിയിക്കാമെന്നും മോദി സ്ത്രീകളോടായി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.